അവാര്‍ഡുകള്‍
2017-2018 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ ഒന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്ത്, 2018-2019 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ ഒന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്ത്, 2019-2020 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ രണ്ടാമത്തെ മികച്ച ഗ്രാമപഞ്ചായത്ത്, 2020-2021 സാമ്പത്തിക വര്‍ഷത്തെ ജില്ലയിലെ ഒന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ലഭ്യമായിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ സഹകരണത്തിലൂടെ നടപ്പിലാക്കിയ മാതൃകാപരവും, വ്യത്യസ്തവുമായ പദ്ധതികൾ എന്നിവ വിലയിരുത്തി തുടർച്ചയായി നാലാം തവണയും ചെമ്മരുതി പഞ്ചായത്തിന് മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചു. പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുകയും 100 % നികുതി പിരിവ് നേട്ടം കൈവരിക്കുകയും 100 % പദ്ധതി ചെലവു ,100 % പട്ടികജാതി ഫണ്ട് വിനിയോഗം ലൈഫ് പദ്ധതി ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ജില്ലയിൽ ആദ്യമായി പൂർത്തികരിക്കുകയും ചെയ്ത് .വിവിധ സാമൂഹിക സുരക്ഷപെൻഷനുകൾക്ക് ലഭിച്ച മുഴുവൻ അപേക്ഷകളും തീർപ്പാക്കുകയും ഉല്പാദന മേഖലയിൽ തരിശായി കിടന്ന 124 ഹെക്ടർ സ്ഥലം കൃഷി യോഗ്യമാക്കുകയും കുടുംബശ്രീ വനിത കൂട്ടായ്മയിലൂടെ സംഘകൃഷി, കരാർ കൃഷി, പാട്ടകൃഷി എന്നിവ നടപ്പിലാക്കുകയും ക്ഷീരകർഷകർക്ക് പാൽ ഉല്പാദനവും മുട്ട ഉല്പാദനവും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികളും നടപ്പിലാക്കി.
എൽ.പി.സ്കൂളുകൾ ഹൈടെക് ആക്കി മാറ്റുകയും സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുകയും ചെയ്തു. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തെ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി ഫിസിയോ തെറാപ്പി സെന്റർ, ഹെൽത്ത് ഫിറ്റ്നസ് സെന്റർ, ജീവിത ശൈലി രോഗങ്ങൾക്ക് ബോധവൽക്കരണം നിരവധി മെഡിക്കൽ ക്യാമ്പുകൾ, മികച്ച പാലിയേറ്റിവു പ്രവർത്തനം, വനിത വികസനം, ശിശുക്കൾ, ഭിന്നശേഷി വിഭാഗക്കാർ, വയോജനങ്ങൾ എന്നിവർക്ക് വ്യത്യസ്തവും വേറിട്ട തുമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. അജൈവ മാലിന്യശേഖരണത്തിന് വേണ്ടിയുള്ള ഹരിതകർമ്മ സേനയുടെ മികച്ച പ്രവർത്തനം ,മെറ്റീരിയൽ കളക്ഷൻ സെന്റർ, ഹരിത കർമ്മ സേനയുടെ നൂതന പദ്ധതിയായ കോഫി ഹൗസിന്റെ പ്രവർത്തനം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി വകുപ്പുമായി ചേർന്ന് വ്യത്യസ്തങ്ങളായ കൃഷികൾ ചെയ്യുകയും തൊഴിലുറപ്പ് പദ്ധതിയിലും വാർഷിക പദ്ധതിയിലും ഉള്‍പെടുത്തി കിണർ റീച്ചാർജിംഗ്, പുഴ സംരക്ഷണം മഴക്കുഴി നിർമ്മാണം എന്നിവ നടപ്പിലാക്കി, ബഡ്സ് സ്കൂൾ, റിഹാബിലിറ്റേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനം മികവുറ്റതാക്കുകയും, പഞ്ചായത്ത് - വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും, നവകേരള മിഷന്റെ ഭാഗമായുള്ള ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ യഞ്ജം, ഹരിത കേരളം എന്നിമിഷനുകളുമായി ബദ്ധപ്പെട്ട് മാതൃകാപരമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം, റോഡ് കണക്ടിവിറ്റി രജിസ്ടർ, ബയോടൈവേഴ്സിറ്റി രജിസ്റ്റർ, ജൈവ വൈവിദ്യ പാർക്ക് നിർമ്മിക്കുകയും ചെയ്തു.