ആഡിറ്റ് റിപ്പോര്‍ട്ട് 2023-24
ഗ്രാമപഞ്ചായത്ത് ഒരു സാമ്പത്തിക വർഷത്തിൽ ലഭിച്ചിട്ടുള്ള വരുമാനവും, ചെയ്ത ചെലവുകളും, പദ്ധതികളുടെ നടപ്പാക്കൽ, നിയമാനുസൃതത, തുടങ്ങിയവ പരിശോധിച്ച് സർക്കാർ ഓഡിറ്റ് വിഭാഗം തയ്യാറാക്കുന്ന ഔദ്യോഗിക രേഖയാണ് ഓഡിറ്റ് റിപ്പോർട്ട്.
ഓഡിറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ:
- പൊതു ധനം ശരിയായി ഉപയോഗിച്ചോ എന്ന് പരിശോധിക്കുക
- രേഖകളും കണക്കുകളും നിയമാനുസൃതമാണോ എന്ന് ഉറപ്പാക്കുക
- പിഴവുകൾ, ചൂഷണങ്ങൾ, അഴിമതി തുടങ്ങിയവ കണ്ടെത്തുക
- ഭാവിയിലേക്കുള്ള ശുപാർശകളും തിരുത്തലുകളും മുന്നോട്ട് വെക്കുക